Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സി. പണിമുടക്ക്; ജനം വലയുന്നു

KSRTC Strike Kerala
, വെള്ളി, 6 മെയ് 2022 (08:39 IST)
സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നടത്തി വരുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു. ആലപ്പുഴ, പത്തനംതിട്ട, കാസര്‍ഗോഡ് ഡിപ്പോകളിലെ മുഴുവന്‍ സര്‍വീസുകളും മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. തമ്പാനൂര്‍ ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പലതും റദ്ദാക്കി. കോഴിക്കോട്ടുനിന്ന് ഇന്ന് നടത്തിയത് ഒരു സര്‍വീസ് മാത്രമാണ്. വടകര ഡിപ്പോയില്‍ നിന്നുള്ള 11 സര്‍വീസുകള്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
 
ശമ്പള വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്. പണുമുടക്കില്‍നിന്ന് സി.ഐ.ടി.യു വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ എ.ഐ.ടി.യു.സിയുടെ പിന്തുണയുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒഡിഷയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്