വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

രേണുക വേണു
ചൊവ്വ, 4 ഫെബ്രുവരി 2025 (08:04 IST)
കെ.എസ്.ആര്‍.ടി.സിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. തിങ്കള്‍ അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെയുണ്ടാകും. പണിമുടക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 
 
പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. അതേസമയം ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന നേതൃത്വം അറിയിച്ചു. 
 
12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. എല്ലാ മാസവും ഒന്നാം തിയതി ശമ്പളം വിതരണം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. ഡിഎ കുടിശിക പൂര്‍ണമായി അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

ആശങ്ക വേണ്ട, ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, വിലക്കയറ്റം ഉടനില്ലെന്ന് പെട്രോളിയം മന്ത്രി

പശ്ചിമേഷ്യയിൽ യുദ്ധഭീതി, ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റഷ്യ

സ്മാര്‍ട്ട് മീറ്ററുകളുടെ വാടക അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

അടുത്ത ലേഖനം
Show comments