Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

Police

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ഫെബ്രുവരി 2025 (17:52 IST)
കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമാണെന്ന് പ്രാഥമിക നിഗമനം. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദാണ് മരിച്ചത്. പോലീസുകാരനെ ആക്രമിച്ച പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നു. 
 
ഏഴു കേസുകളിലെ പ്രതിയാണ് ഇയാള്‍. സംഘര്‍ഷം പോലീസുകാരന്‍ മൊബൈലില്‍ പകര്‍ത്തിയത് പ്രതിയെ പ്രകോപിപ്പിച്ചു. പിന്നാലെ പോലീസുകാരനെ ഇയാള്‍ നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുകയായിരുന്നു. കാരണമില്ലാതെ തട്ടുകടക്കാരനെ പ്രതി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകള്‍, കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 3042 കോടി: അശ്വിനി വൈഷ്ണവ്