അവിഹിതമുണ്ടെന്ന പേരിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ഇടപ്പെട്ട് ഗതാഗത മന്ത്രി, നടപടി പിൻവലിച്ചു

അഭിറാം മനോഹർ
ശനി, 12 ജൂലൈ 2025 (19:46 IST)
Ganesh kumar, KSRTC
ഡ്രൈവറുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണത്തില്‍ വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത വിവാദ നടപടി പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന് നേരിട്ട് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്. വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വിവാദനടപടി പിന്‍വലിച്ച് ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണത്തിന് ശേഷമെ നടപടി എടുക്കാവു എന്ന് ഗതാഗത മന്ത്രി നിര്‍ദേശിച്ചിരുന്നു.
 
ബദലി ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നായിരുന്നു വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്തത്. അവിഹിതബന്ധ ആരോപണം വിശദമായി വിവരിച്ച് വനിതാ കണ്ടക്ടറെ അപമാനിക്കുന്ന തരത്തില്‍ പേര് സഹിതം ചേര്‍ത്തായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ്. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടായിരുന്നു. സദാചാര പരാതിയില്‍ കെഎസ്ആര്‍ടിസി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments