Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം, മാർച്ച് 31 വരെ സമയം

Camera

അഭിറാം മനോഹർ

, ബുധന്‍, 29 ജനുവരി 2025 (12:11 IST)
സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിന്റെ മുന്‍വശം, പിന്‍വശം, അകം ഭാഗം കാണുന്ന രീതിയില്‍ 3 കാമറകളാണ് സ്ഥാപിക്കേണ്ടത്.
 
മാര്‍ച്ച് 31ന് മുന്‍പ് കാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനായി അലാറം കാമറയും ഘടിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. ഓട്ടോ റിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര നയം അടിച്ചേല്‍പ്പിക്കുന്നു: പിണറായി വിജയന്‍