Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനം ഇറങ്ങിയാൽ ഇനി കെഎസ്ആർടിസിയുടെ എസി ‘ഫ്ലൈ ബസുകൾ’

വിമാനം ഇറങ്ങിയാൽ ഇനി കെഎസ്ആർടിസിയുടെ ‘ഫ്ലൈ ബസുകൾ’

വിമാനം ഇറങ്ങിയാൽ ഇനി കെഎസ്ആർടിസിയുടെ എസി ‘ഫ്ലൈ ബസുകൾ’
തിരുവനന്തപുരം , ചൊവ്വ, 3 ജൂലൈ 2018 (07:59 IST)
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്കുള്ള കെഎസ്ആർടിസിയുടെ എസി ബസ് സർവീസുകൾ ആരംഭിക്കുന്നു. ‘ഫ്ലൈ ബസ്’ എന്ന പേരിലാണ് ഈ പുതിയ സംരഭം ആരംഭിക്കുന്നത്. ഹൃദ്യമായ പരിചരണം, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ, ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം എന്നിവയാണ് ഈ സർവീസിന്റെ പ്രത്യേകതകൾ.
 
ഡൊമസ്റ്റിക് രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ആഗമനം/പുറപ്പെടൽ പോയിന്റുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും പിന്നീടത് 42 സീറ്റുള്ള ബസുകളാക്കി മാറ്റുകയായിരുന്നു.
 
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂർ ഇടവേളകളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്ലൈ ബസ്സുകൾ ലഭ്യമായിരിക്കും. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്ലൈ ബസുകൾ ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം: മൂന്നുപേരുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി