Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി വീണ ജോർജിനെ ആക്രമിച്ച് കെ.എസ്.യു സംഘം; ശക്തമായി തിരിച്ചടിക്കാൻ സിപിഎം

മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്

KSU AttackVeena George, Veena George, KSU, Veena George Attacked
ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിച്ച് കെ.എസ്.യു സംഘം. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കെ.എസ്.യു അക്രമകാരികളുടെ അതിക്രമം. മന്ത്രിക്കു നേരെ പാഞ്ഞെടുത്ത് കെ.എസ്.യു സംഘം ആക്രമിക്കുകയായിരുന്നു. 
 
മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. സർക്കാർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി ഇപ്പോൾ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി വീണയെ സന്ദർശിച്ചു. മന്ത്രിക്കെതിരായ ആക്രമണത്തിൽ സിപിഎം അപലപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനാണ് സിപിഎം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തീരുമാനം. 
 
സംഭവം നടക്കുന്ന സമയത്ത് സ്പീക്കർ എ.എൻ.ഷംസീറും റെയിൽവെ സ്റ്റേഷനിൽ ഉണ്ടായിരുന്നു. മന്ത്രിയെ തെരുവിൽ കൈയേറ്റം ചെയ്യുന്നത് സമരാഭാസമാണെന്ന് സ്പീക്കർ പറഞ്ഞു. ഇതിനെ പ്രതിഷേധമെന്നു പറയാൻ പറ്റില്ലെന്നും കൈയേറ്റമാണെന്നും ഷംസീർ വിമർശിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെയും അറിയിക്കാതെ വൃദ്ധയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ടു, മകന്‍ കസ്റ്റഡിയില്‍