Webdunia - Bharat's app for daily news and videos

Install App

'യെസ്' ജലീലിനെ ട്രോളി ഫിറോസ്, മാസ് വരികള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (15:28 IST)
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസാണ്. ജലീലിന്റെ രാജി വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കലക്കന്‍ പ്രതികരണമാണ് ഫിറോസ് നടത്തിയിരിക്കുന്നത്. ബന്ധുനിയമന വിവാദങ്ങള്‍ നടക്കുന്ന സമയത്ത് തന്നെയും യൂത്ത് ലീഗിനെയും പരിഹസിച്ച് ജലീല്‍ ഫെയ്‌സ്ബുക്കിലിട്ട വരികള്‍ എടുത്ത് തന്നെ ഫിറോസ് തിരിച്ചടിക്കുകയാണ്. 

'ഇതായിരുന്നോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം' എന്ന ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം 'യെസ്' എന്ന വാക്ക് മാത്രമാണ് ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജലീലിന്റേത് 2019 ജൂലൈയിലെ പോസ്റ്റാണ്. 
 
അതേസമയം, ജലീലിന്റെ മറ്റൊരു പ്രസ്താവനയും സോഷ്യല്‍മീഡിയ കുത്തിപൊക്കിയിരിക്കുകയാണ്. മുന്‍മന്ത്രിയും ലീഗ് നേതാവുമായി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനോട് മന്ത്രി കവിത ചൊല്ലി പ്രതികരിച്ചിരുന്നു. അന്നത്തെ പ്രതികരണം ഇപ്പോള്‍ ജലീലിന്റെ കാര്യത്തിലും സത്യമായല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളുന്നത്. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന കവിത ചൊല്ലിയാണ് ജലീല്‍ അന്ന് പ്രതികരിച്ചത്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments