പ്രളയം: ഗൃഹോപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പയുമായി കുടുംബശ്രീ

ശനി, 8 സെപ്‌റ്റംബര്‍ 2018 (13:52 IST)
പ്രളയദുരിതത്തിൽ നിന്നു കര കയറുന്നതിനായി കുടുംബശ്രീയുടെ കൈത്താങ്ങ്. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും ജീവനോപാധിക്കുമായി കുടുംബശ്രി ഒരു ലക്ഷം രൂപാവരെ പലിശ രഹിത വായ്പ നൽകും. സർക്കാർ പ്രഖ്യാപിച്ച 10000 രൂ‍പക്ക് അർഹരായ കുടുംബശ്രീ അംഗങ്ങൾക്കാണ് ലോൺ ലഭിക്കുക.
 
കുടുംബശ്രീ സംഘടന സംവിധാനം വഴിയാണ് ലോൺ ലഭിക്കുക. 36 മുതൽ 48 മാസങ്ങൾ വരെയാണ് തിരിച്ചടവ് കാലാവധി.  പ്രളയത്തെ തുടർന്ന് കേരള സർക്കാർ രൂപീകരിച്ച പ്രത്യേക പദ്ധതിയായ കേരള ലോൺ സ്കീം എന്ന പദ്ധതിക്കു കീഴിലാണ് കുടുംബശ്രീയുടെ പദ്ധതിയും വരിക.   
 
നിലവിൽ കുടുംബശ്രി അംഗങ്ങൾക്ക് മാത്രമാണ് ലോൺ ലഭ്യമാകു. ലോണുകൾ ലഭിക്കുന്നതിനായി കുടുംബശ്രീയിൽ അംഗത്വമെടുക്കുന്നതിനും തടസങ്ങളില്ല. ഇങ്ങനെ വരുമ്പോൾ എല്ലാവർക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം; ആരോഗ്യമന്ത്രിയുടെ പരാതിയിൽ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു