ചൊവ്വാദോഷമകറ്റാൻ സുബ്രഹ്മണ്യ പ്രീതി !

ശനി, 8 സെപ്‌റ്റംബര്‍ 2018 (12:14 IST)
ജാതകത്തിൽ ചൊവ്വയുടെ സ്ഥാനമം ദോഷകരമായി വരുന്നതിനാണ് ചൊവ്വാ ദോഷം എന്നുപറയുന്നത്. ചൊവ്വാ ദോഷം ജാതകത്തിൽ ഉള്ളവർക്ക് വലിയ മാനസിക സംഘർഷങ്ങൾ നേരിടേണ്ടിവരും. ഇതിലധികവും തനിക്ക് ചൊവ്വാദോഷമുണ്ടെന്ന പേടിയിൽ നിന്നും വരുന്നതാണ്. 
 
എന്നാൽ ഇത്തരത്തിൽ പേടിക്കേണ്ട ഒന്നല്ല ചൊവ്വാദോഷം. നിത്യവും ചില പരിഹാര മാർഗങ്ങൾ ചെയ്തൽ ദോഷത്തിന്റെ കാഠിന്യം കുറക്കാനാകും. ഇതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ദേവസേനാപതിയായ സുബ്രഹ്മണ്യനെ പ്രീതിപ്പെടൂത്തുക എന്നത്. 
 
ജ്യോതിഷത്തിൽ ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണയൻ. കുമാരസൂക്ത പുഷ്പാഞ്ചാലി. കുമാര ഷഷ്ഠി വൃതം എന്നിവ കുമാര സ്വാമിക്ക് ഏറെ ഇഷ്ടപ്പെട്ട വഴിപാടുകളാണ്. ചൊവ്വാഴ്ചകളിലും കുമാര ഷഷ്ഠി ദിവസവും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പൂജാ മുറിയുടെ കാര്യത്തിൽ കൃത്യമായ പ്ലാനിംഗ് വേണം, ഇല്ലെങ്കിൽ പണികിട്ടും!