Publish Date: Tue, 09 Nov 2021 (18:57 IST)
Updated Date: Tue, 09 Nov 2021 (18:59 IST)
കൊല്ലം: ഷാൾ കഴുത്തിൽ മുറുകി ശ്വാസം മുട്ടി പതിനൊന്നു വയസുകാരൻ മരിച്ചു. കൊട്ടിയം കുളപ്പാടം ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ മജീദിന്റെ മകൻ പള്ളിമൺ സിദ്ധാർഥ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.
വീട്ടിൽ ഫര്ഹാനും മാതാവും രണ്ട് സഹോദരിമാരും പിതാവിന്റെ സഹോദരിയും മുത്തശ്ശനും ആയിരുന്നു ഉണ്ടായിരുന്നത്. ടെലിവിഷൻ കണ്ടശേഷം മുറിയിലേക്ക് വന്ന പിതൃസഹോദരിയാണ് ജനാലയിൽ കെട്ടിയിട്ടിരുന്ന ഷാളിൽ കഴുത്തു മുറുകി അവശ നിലയിൽ മുഹമ്മദ് ഫർഹാൻ കണ്ടത്.
ഉടൻ തന്നെ കുട്ടിയെ കണ്ണനല്ലൂരിലെയും പിന്നീട് കൊട്ടിയതേ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷാൾ കഴുത്തിൽ കെട്ടി കളിക്കവെ അബദ്ധത്തിൽ കേട്ട് മുറുകിപ്പോയതാവാം എന്നാണു പോലീസ് നിഗമനം.