Select Your Language

Notifications

webdunia
webdunia
webdunia
webdunia

പയ്യന്നൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസുകാരി മരിച്ചു

പയ്യന്നൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 നവം‌ബര്‍ 2021 (15:30 IST)
പയ്യന്നൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസുകാരി മരിച്ചു. കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍- അമൃത ദമ്പതികളുടെ ഏകമകള്‍ സാല്‍വിയ ആണ് മരിച്ചത്. കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോകവെ നിര്‍മാണം നടന്നുകൊണ്ടിരുന്ന സെപ്റ്റിക് ടാങ്കില്‍ കുട്ടി വീഴുകയായായിരുന്നു. ടാങ്കില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. കുട്ടിയുടെ ചെരുപ്പ് സമീപത്തു നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ടാങ്കില്‍ നിന്ന് കണ്ടെടുത്തത്. കണ്ടെത്തുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. പയ്യന്നൂര്‍ പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് സാന്‍വിയ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണ വില കുറ‌ഞ്ഞു