മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ജോജു ജോര്‍ജിനെയാണ് കാണാതായത്. 42 കാരനായ ഇയാള്‍ അയല്‍വാസിയോടൊപ്പം ഒന്‍പതാം തീയതിയാണ് ചെങ്ങന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം പ്രയാഗ് രാജിലേക്ക് പോയത്. പന്ത്രണ്ടാം തീയതിയാണ് ജോജു ജോര്‍ജ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്.
തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയെന്നും സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് വിളിക്കുന്നതെന്നും കുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്തുവെന്നും ജോജു ജോര്‍ജ് അറിയിച്ചു. 14ന് നാട്ടിലേക്ക് വരുമെന്നാണ് ജോജി പറഞ്ഞത്. ഇതിനു ശേഷം ജോജുവിനെ കുറിച്ച് യാതൊരു വിവരവും കുടുംബത്തിനും ലഭിച്ചില്ല.
അയല്‍വാസി 14ന്‌നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അതേസമയം ഇയാളോട് ജോജുവിനെ കുറിച്ച് തിരക്കെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബം പരാതിയില്‍ പറയുന്നു. സംഭാവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.