Webdunia - Bharat's app for daily news and videos

Install App

തെറ്റ് ചെയ്യുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സ്നേഹപൂര്‍ണമായ ഭാഷയില്‍ സംവദിച്ച മഹാത്മാവാണ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത: കുമ്മനം

ശ്രീനു എസ്
ബുധന്‍, 5 മെയ് 2021 (16:58 IST)
തെറ്റ് ചെയ്യുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സ്നേഹപൂര്‍ണമായ ഭാഷയില്‍ സംവദിച്ച മഹാത്മാവാണ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ചിരിക്കാനും ചിന്തിക്കാനും ആശയത്തിന്റെ നറുമുത്തുകള്‍ വാരിവിതറി ഏവരേയും രസിപ്പിക്കുകയും പ്രചോദിതരാക്കുകയും ചെയ്ത തിരുമേനി എന്നും ജനമനസില്‍ ഉജ്ജ്വല വികാരമായി ജ്വലിച്ചു നില്‍ക്കും. മാനവികതയുടെ ഉദാത്ത മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഒരിക്കല്‍ ആറന്മുള ശബരി ബാലാശ്രമത്തില്‍ കുട്ടികളോടൊപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുത്തത് ഇപ്പോഴും മരിക്കാത്ത ഓര്‍മ്മയായി അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ കുറിച്ചത്.
 
സാമൂഹ്യ തിന്മകളെ തന്റെ മൂര്‍ച്ഛയേറിയ ഫലിത പ്രയോഗങ്ങള്‍ കൊണ്ട് എതിരിടുകയും തെറ്റ് ചെയ്യുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സ്നേഹപൂര്‍ണമായ ഭാഷയില്‍ സംവദിക്കുകയും അദ്ദേഹം ചെയ്തു. മതഭേദ ചിന്തകള്‍ക്കതീതമായി രാഷ്ട്രത്തിന്റെ വിശാല താല്പര്യങ്ങളുടെ പരിരക്ഷണത്തിന് വേണ്ടി ശബ്ദിച്ചതായും കുമ്മനം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

അടുത്ത ലേഖനം
Show comments