Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രനേതാക്കൾ നിർബന്ധിച്ചു ഞാൻ സമ്മതിച്ചു; ഒടുവിൽ ഗവർണർ സ്ഥാനം സ്വീകരിച്ചുവെന്ന് കുമ്മനം രാജശേഖരൻ, സത്യപ്രതിജ്ഞ നാളെ

ഒടുവിൽ ഗവർണർ സ്ഥാനം സ്വീകരിച്ചുവെന്ന് കുമ്മനം രാജശേഖരൻ

കേന്ദ്രനേതാക്കൾ നിർബന്ധിച്ചു ഞാൻ സമ്മതിച്ചു; ഒടുവിൽ ഗവർണർ സ്ഥാനം സ്വീകരിച്ചുവെന്ന് കുമ്മനം രാജശേഖരൻ, സത്യപ്രതിജ്ഞ നാളെ
, തിങ്കള്‍, 28 മെയ് 2018 (10:12 IST)
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നാളെ രാവിലെ 11.45-ന് മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ ഗവർണറാകാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം കേന്ദ്രനേതാക്കളെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. പക്ഷേ ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതിൽ കേന്ദ്ര നേതാക്കൾ കുമ്മനത്തെ നിർബന്ധിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഗവർണർ പദവി സ്വീകരിക്കുന്നതിന് കുമ്മനം സമ്മതം അറിയിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.
 
അതേസമയം, മിസോറാം ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്. ഗവർണർ നിർഭയ് ശർമ ഈ മാസം 28-ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കിയത്.
 
2015-ൽ സംഘപരിവാർ സംഘടനയുടെ നേതൃത്വത്തിൽ നിന്ന കുമ്മനത്തെ അപ്രതീക്ഷിതമായാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. അതുപോലെ തന്നെയാണ് ഈ ഗവർണർ സ്ഥാനവും. കുമ്മനം ഈ ഗവർണർ സ്ഥാനം സ്വീകരിക്കുകയാണെങ്കിൽ ഇതോടെ 18-മത്തെ മലയാളി ഗവർണറായി മാറും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒൻപതെന്നും ചാന്തുപൊട്ടെന്നുമുള്ള പരിഹാസങ്ങൾ മേരിക്കുട്ടിയിലൂടെ അവസാനിക്കട്ടെ- ആദ്യ ഗാനം പുറത്ത്