ഒൻപതെന്നും ചാന്തുപൊട്ടെന്നുമുള്ള പരിഹാസങ്ങൾ മേരിക്കുട്ടിയിലൂടെ അവസാനിക്കട്ടെ- ആദ്യ ഗാനം പുറത്ത്
മേരിക്കുട്ടിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Publish Date: Mon, 28 May 2018 (09:30 IST)
Updated Date: Mon, 28 May 2018 (09:34 IST)
ജയസൂര്യ നായകനായി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യ ട്രാൻസ് ജെൻഡറായി എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്.
ചിത്രത്തിലെ ദൂരെ ദൂരെ എന്ന വീഡിയോഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ആനന്ദ് മധുസൂദനനാണ് ഇണം പകർന്നിരിക്കുന്നത്. ബിജുനാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളിൽ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഗാനം ഏറ്റെടുത്ത പ്രേക്ഷകർക്ക് താരം നന്ദി അറിയിച്ചിട്ടുമുണ്ട്.
ജയസൂര്യയുടെ വാക്കുകളിലൂടെ:
മേരിക്കുട്ടിയുടെ പാട്ട് ഏറ്റെടുത്ത എല്ലാവർക്കും നന്ദി...
"സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആണ്.... സന്തോഷ് വർമ്മയുടെയാണ് ഈ മനോരമായ വരികൾ ...കുറേ നാളുകൾക്കു ശേഷം ബിജു നാരായണന്റെ ആ വശീകരണ ശബ്ദവും കൂടി ചേർന്നപ്പോൾ ദൂരെ.. ദൂരെ... എന്ന ഗാനം അരികിലേക്ക് അരികിലേക്ക് എത്തുന്നു