കശ്മീരിൽ യുവാവ് കൊല്ലപ്പെട്ടനിലയിൽ; സംഘർഷങ്ങൾക്ക് അയവില്ല, സ്ഥിതി ഗതികൾ വീണ്ടും രൂക്ഷം
കശ്മീരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; സംഘർഷം ശക്തം
കശ്മീരിലെ സംഘർഷങ്ങൾക്ക് അയവില്ല. കശീരിലെ പുൽവാമയിൽ കൊല്ലപ്പെട്ട നിലയിൽ യുവാവിന്റെ മൃദതേഹം കണ്ടെത്തി. ബിലാല്‍ അഹമ്മദ് മാലിക്ക് എന്ന ഇരുപത്തിമൂന്നുകാരന്‍റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വെടിയുണ്ടകളേറ്റാണ് യുവാവ് മരണപ്പെട്ടത്. കൊലപാതകം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. സംഭവം നടന്ന സ്ഥലത്തും പൊലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, സംഭവം പുറത്തായതോടെ കശ്മീരിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ഥിതി ഗതികൾ വഷളായിരിക്കുകയാണ്. നിരോധനാജ്ഞ തുടരുന്ന അനന്ത്നാഗ് ജില്ലയില്‍ പൊലീസ് പ്രതിഷേധപ്രകടനം തടഞ്ഞതു സംഘര്‍ഷമുണ്ടാക്കിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചെന്നു സമരക്കാര്‍ ആരോപിച്ചു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ കൂടുതല്‍ നഗരങ്ങളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്.