Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രചരണത്തിന് ഒരുദിവസത്തെ ഇടവേള: തിരുവനന്തപുരത്തെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് കുമ്മനം

Kummanam Rajasekharan

ശ്രീനു എസ്

, വ്യാഴം, 25 മാര്‍ച്ച് 2021 (10:31 IST)
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍ ഒരു ദിവസത്തെ ഇടവേള നല്‍കി കുമ്മനം രാജശേഖരന്‍ കഴിഞ്ഞദിവസം ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു. സ്വാമി സത്യാനന്ദ സരസ്വതി സ്ഥാപിച്ച ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമമാണ് ആദ്യം സന്ദര്‍ശിച്ചത്. ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സര്വസതിയിടെ ആശീര്‍വാദം തേടി. സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി കരുണാഗുരുസമാധിയില്‍ അര്‍ച്ചന നടത്തി
 
ശിവഗിരിയിലെത്തി ശ്രാനാരായണഗുരുസമാധിയില്‍ പ്രാര്‍ത്ഥിച്ചു. ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരുമായി ചര്‍ച്ച നടത്തി. ചവറ പത്മനയില്‍ ചട്ടമ്പിസ്വാമി സമാധി സ്ഥലത്തും കുമ്പളത്ത് ശങ്കുണ്ണിപിള്ള സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. വൈകുന്നേരം വള്ളിക്കാവില്‍ മാതാ അമൃതാനന്ദ മയിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പുതിയ കേസുകള്‍