Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിദല്‍ കാസ്‌ട്രോയും ബീഫും തമ്മില്‍ എന്താണ് ബന്ധം; കണ്ടെത്തലുമായി കുമ്മനം രംഗത്ത്

ഫിദല്‍ കാസ്‌ട്രോയ്‌ക്ക് ബീഫിനോട് തോന്നിയ വികാരമെന്തായിരുന്നു ?; വിചിത്രമായ കണ്ടെത്തലുമായി കുമ്മനം

ഫിദല്‍ കാസ്‌ട്രോയും ബീഫും തമ്മില്‍ എന്താണ് ബന്ധം; കണ്ടെത്തലുമായി കുമ്മനം രംഗത്ത്
പത്തനംതിട്ട , വെള്ളി, 2 ഡിസം‌ബര്‍ 2016 (13:39 IST)
അന്തരിച്ച ക്യുബന്‍ നേതാവും വിപ്ലവ ചെന്താരകവുമായ ഫിദല്‍ കാസ്‌ട്രോയെ പരാമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രസംഗം.

ഫിദല്‍ മരിച്ചതിന്റെ ദുഃഖം ലോകം മുഴുവന്‍ ആചരിച്ചപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ കള്ളപ്പണക്കാർക്കു വേണ്ടി ഹർത്താൽ നടത്തുകയായിരുന്നു. അവര്‍ ദുഃഖത്തിൽ പങ്കു ചേർന്നതും അനുസ്‌മരണം നടത്തിയതും ഹർത്താൽ നടത്തിയായിരുന്നുവെന്നും കുമ്മനം പറഞ്ഞു.

വളർത്തുപശുവിനെ ബഹുമതികളോടെ സംസ്‌കരിക്കുകയും അവയ്‌ക്കായി സ്‌മാരം പണിയുകയും ചെയ്‌ത ഫിദൽ കാസ്ട്രോയുടെ അനുയായികളെന്നു പറയുന്ന കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകാര്‍ കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തുകയായിരുന്നുവെന്നും കെടി ജയകൃഷണൻ ബലിദാന ദിനാചരണത്തോടനുബന്ധിച്ചു യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവെ രാജശേഖരന്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ കമ്മ്യൂണിസ്‌റ്റുകാര്‍ ആണെന്നും ഇവര്‍ കളളപ്പണക്കാർക്കും കള്ളനോട്ടടിക്കാർക്കും വേണ്ടിയാണു വാദിക്കുന്നതെന്നും കുമ്മനം പറഞ്ഞു. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ പിരിച്ചുവിട്ടു ഒറ്റമുന്നണിയായി പ്രവർത്തിച്ചുകൂടെ എന്നും അദ്ദേഹം ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി; സിനിമ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഹര്‍ജി തള്ളി