കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി; സിനിമ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഹര്‍ജി തള്ളി
കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സിനിമ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതിയാണ് പൊതുതാല്പര്യ ഹര്‍ജി തള്ളിയത്. ദിവസവും കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണം എന്നായിരുന്നു പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം.
നടപടിക്രമങ്ങള്‍ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഒരു അഭിഭാഷകനാണ് പൊതുതല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.
സിനിമ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയത് രാജ്യത്ത് ചര്‍ച്ചയായിരുന്നു. ഇതിനിടയില്‍ ആണ് കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി അഭിഭാഷകന്‍ എത്തിയത്.