Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിംഗഛേദത്തിനിരയായ സ്വാമിയുമായി കുമ്മനത്തിന് ബന്ധമുണ്ടോ ?; പുറത്തുവന്ന ചിത്രത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍

ലിംഗഛേദത്തിനിരയായ സ്വാമിയെ അറിയില്ലെന്ന് കുമ്മനം

ലിംഗഛേദത്തിനിരയായ സ്വാമിയുമായി കുമ്മനത്തിന് ബന്ധമുണ്ടോ ?; പുറത്തുവന്ന ചിത്രത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം , ശനി, 20 മെയ് 2017 (18:45 IST)
ലിംഗഛേദത്തിനിരയായ ഗംഗേശാനന്ദ തീർഥപാദയ്ക്ക് ഹിന്ദു ഐക്യവേദിയുമായി അടുത്ത ബന്ധമെന്ന ആരോപണം ശക്തമായിരിക്കെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.

കേസിലെ പ്രതിയായ  കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ കണ്ടുപരിചയം മാത്രമേയുള്ളൂ. സന്ന്യാസി സമ്മേളനങ്ങളില്‍ വെച്ചാണ് കണ്ടിട്ടുള്ളത്. ഹിന്ദു ഐക്യവേദിയുമായി ശ്രീഹരിസ്വാമിക്ക് ബന്ധമില്ല. സ്വാമി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും കുമ്മനം പറഞ്ഞു.

അതേസമയം ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ ശ്രീഹരിസ്വാമിക്കൊപ്പമുള്ള കുമ്മനത്തിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെടുന്നുണ്ട്. "ഗംഗേശാനന്ദ തീർഥപാദയ്ക്കൊപ്പം കുമ്മനം മുഖ്യമന്ത്രിയേ സന്ദർശിക്കാൻ പോകുന്നു' എന്ന തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുൽഭൂഷൺ കേസിലെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍; അ​ന്താ​രാ​ഷ്ട്ര കോ​ട​തി​ക്കും മു​ക​ളി​ലാ​ണ് പാ​ക് കോ​ടതിയെന്ന് സ​​​​​ർ​​​​​താ​​​​​ജ് അ​​​​​സീ​​‌‌​​​​സ്