കുമ്മനത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് 11 മണിക്ക്

കുമ്മനത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

Webdunia
ചൊവ്വ, 29 മെയ് 2018 (08:25 IST)
മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11-നാണ് സത്യപ്രതിഞ്ജ∙ "ഞാൻ പരിപൂർണ തൃപ്തനാണെന്നും സംഘടന ഏൽപിക്കുന്ന ഏതു ജോലി ചെയ്യാനും തയാറാണെന്നും’ മിസോറമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം വ്യക്തമാക്കി.

ഗവർണർ നിർഭയ് ശർമ ഈ മാസം 28-ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കിയത്. വക്കം പുരുഷോത്തമനു ശേഷം മിസോറം ഗവർണറാകുന്ന ആദ്യ മലയാളിയാണു കുമ്മനം.
 
2015-ൽ സംഘപരിവാർ സംഘടനയുടെ നേതൃത്വത്തിൽ നിന്ന കുമ്മനത്തെ അപ്രതീക്ഷിതമായാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. അതുപോലെ തന്നെയാണ് ഈ ഗവർണർ സ്ഥാനവും. കുമ്മനം ഈ ഗവർണർ സ്ഥാനം സ്വീകരിക്കുന്നതോടെ 18-മത്തെ മലയാളി ഗവർണർ എന്ന പദവി അദ്ദേഹത്തിന് സ്വന്തം.
 
കുമ്മനത്തിന്റെ ഒഴിവിലേക്ക് ആരെ പുതിയ സംസ്ഥാന അധ്യക്ഷനാക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments