കെവിന്റെ കൊലപാതകം: മുഖ്യസൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍ - പിതാവിനും പങ്കെന്ന് സൂചന

കെവിന്റെ കൊലപാതകം: മുഖ്യസൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍ - പിതാവിനും പങ്കെന്ന് സൂചന

Webdunia
ചൊവ്വ, 29 മെയ് 2018 (07:45 IST)
പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനുവിന്റെ പിതാവിനും പങ്കെന്ന് സംശയം.

വ്യക്തമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. 13 പേരടങ്ങുന്ന സംഘമാണ് കെവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നീനുവിന്റെ ബന്ധുക്കളാണ്. ഭീഷണപ്പെടുത്തി കെവിനെ ഈ ബന്ധത്തില്‍ നിന്നും പിന്മാറ്റുകയാ‍യിരുന്നു ലക്ഷ്യം.

സംഭവത്തിന് മുമ്പ് പ്രതികള്‍ കോട്ടയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. ഇതിനായി പ്രാദേശിക സംഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. കൊലാപാതകത്തിന്റെ സൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍ ഷൈനു ചാക്കോ ആണെന്ന് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

കെവിനെ ആക്രമിക്കാനുള്ള പദ്ധതിയേക്കുറിച്ച് നീനുവിന്റെ പിതാവിനും മാതാവിനും അറിയാമായിരുന്നുവെന്നും പ്രതികള്‍ വ്യക്തമാക്കി.

അതേസമയം, കെവിന്റെ പോസ്റ്റ്മോർട്ടം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം നടപടികളെല്ലാം വിഡിയോയിൽ പകർത്തും. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാ‍ത്രമെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമാകാന്‍ സാധിക്കു.

മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments