ചേച്ചി, മാപ്പ്... !
തൊടുപുഴ വാസന്തിയോട് മാപ്പ് ചോദിച്ച് കുഞ്ചാക്കോ ബോബൻ
അന്തരിച്ച നടിയും നാടക പ്രവർത്തകയുമായ തൊടുപുഴ വാസന്തിയോട് മാപ്പ് ചോദിച്ച് നടൻ കുഞ്ചാക്കോ ബോബൻ. വാസന്തിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് താരം മാപ്പ് ചോദിക്കുന്നത്.
'തൊടുപുഴ വാസന്തി ചേച്ചി, അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച കലാകാരിക്ക്, അവർക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാൻ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു'. - കുഞ്ചാക്കോ ബോബൻ കുറിച്ചു.
ഇന്ന് രാവിലെയാണ് വാസന്തി അന്തരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. അസുഖബാധിതയായിരുന്നു. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും.