ങാ ബെസ്റ്റ് ! റിസള്‍ട്ട് വരുമ്പോള്‍ മോദിയാവും പുതിയ റഷ്യന്‍ പ്രസിഡന്റ് ; ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിന് ട്രോള്‍
ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ആലോചനയെ ട്രോളി സോഷ്യല്‍ മീഡിയ
Publish Date: Tue, 28 Nov 2017 (10:30 IST)
Updated Date: Tue, 28 Nov 2017 (10:34 IST)
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ഉപയോഗിക്കാനുള്ള ആലോചന നടക്കുന്ന മാധ്യമവാര്‍ത്തകളാണ് ട്രോളുകള്‍ വന്നിരിക്കുന്നത്.
ഇന്ത്യയുടെ ഇവിഎം ടെക്നോളജി ഉപയോഗിച്ചാല്‍ മോദി റഷ്യയുടെ പ്രസിഡന്‍റാകുമെന്നാണ് ടോളര്‍മാര്‍ പരിഹാസപൂര്‍വ്വം അവതരിപ്പിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ബിജെപി ക്രമക്കേട് നടത്തുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.