കുണ്ടറ പീഡനം: മരിക്കുന്നതിനു മുന്നൂദിവസം മുമ്പുവരെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു - ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി
കുണ്ടറ പീഡനം: മരിക്കുന്നതിനു മുന്നൂദിവസം മുമ്പുവരെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു
കുണ്ടറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പത്തു വയസുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് ഡോക്ടറുടെ മൊഴി. പെണ്‍കുട്ടി മരിക്കുന്നതിന് 3 ദിവസം മുമ്പുവരെ പീഡനത്തിനിരയായി മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോ കെ വത്സല മൊഴി നൽകി.
അന്വേഷണം പുനരാരംഭിച്ച ഘട്ടത്തിൽ ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി എന്നും കണ്ടെത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ 52 മുറിവുകളുണ്ടെന്നും ലൈംഗീക പീഡനം നടന്നിട്ടുണ്ടെന്നും വ്യക്തമായി പറയുന്നുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്‍റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങളിലെ മുറിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എടുത്തുപറയുന്നു.
ജനുവരി 15നാണ് പെണ്‍കുട്ടിയെ വീടിനുള്ളിലെ ജനൽകന്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി അമ്മ അടക്കം ഒന്പതുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.