Select Your Language

Notifications

webdunia
webdunia
webdunia
Saturday, 22 March 2025
webdunia

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

എ കെ ജെ അയ്യര്‍

, ബുധന്‍, 23 ഫെബ്രുവരി 2022 (18:37 IST)
കുറവിലങ്ങാട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. എം.സി റോഡിൽ മോനിപ്പള്ളി മുക്കാൽ ജംഗ്‌ഷന്‌ സമീപം കഴിഞ്ഞ ദിവസം പുലർച്ചെ ആറിനാണ് അപകടമുണ്ടായത്. പന്തളം പറന്തൽ പൊങ്കാലടി കൊട്ടിലുവിളയിൽ വീട്ടിൽ ശ്രീജിത് (33), പൊങ്കാലടി കലതിവില കോളനി നിവാസി മനോജ് ഭവനിൽ മനോജ് (35) എന്നിവരാണ് മരിച്ചത്.

സുഹൃത്തിനെ യാത്രയാക്കിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തിരിച്ചുവന്നവർ സഞ്ചരിച്ച കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 
 
അപകടത്തിൽ ലോറി ഡ്രൈവർ കല്ലറ പഴയംവീട്ടിൽ വേണു (55) വും സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ എതിരെ വന്ന ലോറിയിൽ പോയി ഇടിക്കുകയായിരുന്നു എന്നാണു കുറവിലങ്ങാട് പോലീസ് പറയുന്നത്.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രൈന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു