Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിച്ച് വാഹനമോടിച്ചു: അപകടത്തില്‍ നാലു ബിബിഎ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

Road Accident

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ഫെബ്രുവരി 2022 (16:13 IST)
മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ നാലു ബിബിഎ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരിലെ ഹോസ്‌കോട്ട് ഹൈവേയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഭരത്(22), വൈശ്ണവി(21), സിറില്‍(21), വെങ്കടേഷ്(22) എന്നിവരാണ് മരിച്ചത്. മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആന്ധ്രാപ്രദേശ് ചിറ്റൂര്‍, മദനപ്പള്ളി സ്വദേശികളാണ്. ഗാര്‍ഡന്‍ സിറ്റി കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് എല്ലാവരും. ഗുരുതരമായി പരിക്കേറ്റ അങ്കിത് റെഡ്ഢി, സിരി കൃഷ്ണ എന്നിവര്‍ ഹോസ്‌കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
വെങ്കടേഷാണ് കാര്‍ ഓടിച്ചിരുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ശരീരങ്ങള്‍ കാറില്‍ നിന്നും ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. കാറിനുള്ളില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത നാലുദിവസങ്ങളില്‍ 11സംസ്ഥാനങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം