Publish Date: Fri, 24 Aug 2018 (12:14 IST)
Updated Date: Fri, 24 Aug 2018 (12:19 IST)
തൃശൂര്‍: കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായ സഹചര്യത്തിൽ അടച്ചിട്ട കുതിരാൻ തുരങ്കപാത ഭാഗികമായി തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കയുള്ള വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി ഉള്ളത്. ദുരിതാശ്വസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായാണ് കുതിരാൻ തുരങ്കപാത തുറന്നിരിക്കുന്നത്.
കനത്ത മഴയിൽ പാതക സമീപം മണ്ണിടിഞ്ഞ് വീഴുകുയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്ത പശചാത്തലത്തിലാണ് കുതിരാൻ വഴിയുള്ള യാത്രക്ക് വിലക്കേർപ്പെടുത്തിയത്. അതിശക്തമായ മഴയിൽ കുതിരാൻ തുരങ്കപാതയുടെ മുകൾ ഭാഗം അടർന്നു വീഴുകയും ചെയ്തിരുന്നു.