പ്രളയം കനത്ത നാശം വിതച്ച കേരളം ഓണത്തിലേക്ക് കടക്കുകയാണ്. തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായുള്ള ഉത്രാടപ്പാച്ചിൽ ഇന്ന് കാണാനാകില്ല. കടകളിൽ ആളുകൾ കുറവാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മാറുന്നതിനായുള്ള തയ്യാറെടുപ്പുകളിലാണ് ആളുകൾ ഇപ്പോൾ.
അത്തം മുതല്‍ തന്നെ പെയ്ത കനത്ത മഴയിലെ പ്രളയം കേരളത്തെ ആകെ ഉലച്ചു കഴിച്ചു. ഇതിൽ നിന്നും കരകയറാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ് ഇപ്പോൾ മലയാളികൾ. ഈ ഓണത്തിനു പലർക്കും സ്വന്തംവീടുകളിൽ എത്താനാകില്ല എന്നതാണ് വാസ്തവം. 10 ലക്ഷത്തോലം ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
പ്രളയക്കെടുതി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിട്ടത്. ഓണത്തിനായി നേരത്തെ എടുത്തുവച്ചിരുന്ന സ്റ്റോക്കുകൾ പലതും വെള്ളത്തിലായി. സംസ്ഥാനത്ത് വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയുമെല്ലാം നേതൃത്വത്തിൽ നടത്താറുള്ള വിപുലമായ ഓനാഘോഷങ്ങൾ പ്രളയക്കെടുതിയെ തുടർന്ന് ഒഴിവാക്കിയിരിക്കുകയാണ്.