Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറ്റിപ്പുറം മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ ഒന്ന്

കുറ്റിപ്പുറം മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ ഒന്ന്

എ കെ ജെ അയ്യർ

, ബുധന്‍, 31 ജനുവരി 2024 (17:48 IST)
തിരുവനന്തപുരം: കഴിഞ്ഞ വർഷം രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കുറ്റിപ്പുറം പോലീസ് സ്റ്റേഷനെയും തിരഞ്ഞെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 17000 പോലീസ് സ്റ്റേഷൻ കളിൽ നിന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 'കുറ്റിപ്പുറത്തെയും തിരഞ്ഞെടുത്തത്.
രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ ഒൻപതാം സ്ഥാനമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനു ലഭിച്ചത്. അതേ സമയം സംസ്ഥാന തലത്തിൽ കുറ്റിപ്പുറം ഒന്നാം സ്ഥാനത്താണുള്ളത്.
 
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയ ബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ എന്നിവ പരിഗണിച്ചാണ് കുറ്റിപ്പുറം ഈ നേട്ടം കൈവരിച്ചത്. തിരുവനന്തപുരത്ത് ഫെബ്രുവരി ആറിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ബഹുമതി സമ്മാനിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാവിനെ സംരക്ഷിക്കാത്ത മകന് സസ്പെൻഷൻ