Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമപ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോടും ഒരു വിവേചനവും ഇല്ല; മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെയുഡബ്ല്യുജെ

മുഖ്യമന്ത്രിക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോടും ഒരു വിവേചനവും ഇല്ല;  മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെയുഡബ്ല്യുജെ
തിരുവനന്തപുരം , ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (12:34 IST)
മാധ്യമപ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ). ആര് ആവശ്യപ്പെട്ടാലും വാര്‍ത്തപ്രാധാന്യം ഉണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തും. അത് വാടക മാധ്യമപ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കെ യു ഡബ്ല്യു ജെ അറിയിച്ചു.
 
മാധ്യമപ്രവര്‍ത്തകര്‍ സമരക്കാരുടെ വാടകക്കാരായി പ്രവര്‍ത്തിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആയിരുന്നു കെ യു ഡബ്ല്യു ജെയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയവും ഭാവനാത്മകവുമാണെന്ന് കെ യു ഡബ്ല്യു ജെ കുറ്റപ്പെടുത്തി.
 
കരിങ്കൊടി കാട്ടിയവരെ തലോടുകയും അതിന്റെ ദൃശ്യം പകർത്തിയവരെ അവഹേളിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണം. മാധ്യമ പ്രവർത്തകർക്ക് ആരോടും ഒരു വിവേചനവും ഇല്ല. എന്നാൽ അവഗണിച്ചും പരിഹസിച്ചും  എതിരാക്കുക എന്ന നയം സർക്കാരിനുണ്ടോ എന്ന് സംശയമുണ്ടെന്നും കെ യു ഡബ്ല്യു ജെ വ്യക്തമാക്കി. 
 
മാധ്യമപ്രവര്‍ത്തകരോട് അസഹിഷ്‌ണുതയോടെ പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരം. മാധ്യമ പ്രവർത്തകരെ വാടകക്കാരായി വിശേഷിപ്പിച്ചത് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും കെ യു ഡബ്ല്യു ജെ പ്രസ്തവാനയിലൂടെ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈനികവേഷത്തിൽ നാല് അപരിചിതർ; പഠാൻകോട്ടിൽ തിരച്ചിൽ തുടരുന്നു