Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഴിമന്തി കഴിച്ചവര്‍ക്കെല്ലാം ശാരീരിക ബുദ്ധിമുട്ട്; കളമശേരിയില്‍ പത്ത് പേര്‍ ആശുപത്രിയില്‍

Kuzhi Mandhi food infection kalamassery

രേണുക വേണു

, ബുധന്‍, 10 ജനുവരി 2024 (15:11 IST)
കളമശേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എല്ലാവര്‍ക്കും വയറിളക്കവും ഛര്‍ദിയുമാണ് ലക്ഷണങ്ങള്‍ കാണിച്ചത്. പത്തുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ചികിത്സയിലുള്ളവര്‍ പറഞ്ഞു. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഒരേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഒന്നിച്ചു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് ഭക്ഷ്യവിഷബാധ സംശയിക്കാന്‍ കാരണം. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mallu Kudiyan: ഇന്‍സ്റ്റഗ്രാമില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളുടെ ചാകര, മല്ലു കുടിയന്‍ അറസ്റ്റില്‍