Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളം ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് കെ വി തോമസ്

ഗ്രൂപ്പിനേക്കാള്‍ വലുതാണ് പാര്‍ട്ടിയാണെന്നും എറണാകുളത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാര്‍ടി പറഞ്ഞാല്‍ താന്‍ മല്‍സരിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പ്രഫ കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

എറണാകുളം ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് കെ വി തോമസ്
, ചൊവ്വ, 27 ഓഗസ്റ്റ് 2019 (10:48 IST)
ഗ്രൂപ്പിനേക്കാള്‍ വലുതാണ് പാര്‍ട്ടിയാണെന്നും എറണാകുളത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാര്‍ടി പറഞ്ഞാല്‍ താന്‍ മല്‍സരിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പ്രഫ കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എറണാകുളത്ത് കോണ്‍ഗ്രസില്‍ നിന്നും ആരു മല്‍സരിച്ചാലും വിജയിക്കും. 
 
ഉപതെരഞ്ഞെടുപ്പിൽ തന്നോട് മല്‍സരിക്കണമെന്ന് സുഹൃത്തുക്കള്‍ അടക്കം ആവശ്യപ്പെടുന്നുണ്ട്.പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മല്‍സരിക്കും. അതില്‍ ചെറുതോ വലുതോ എന്നതല്ല കാര്യം.പാര്‍ടി എന്തു തീരുമാനിച്ചാലും എന്ത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും അത് താന്‍ ഏറ്റെടുക്കും.തന്റെ കഴിവനുസരിച് താന്‍ അത് നടപ്പാക്കുമെന്നും പ്രഫ കെ വി തോമസ് പറഞ്ഞു.
 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടതില്‍ തനിക്ക് ദുഖമില്ല. അത് മാധ്യമങ്ങളില്‍ നിന്നും അറിയേണ്ടിവന്നതാണ് തനിക്ക് ബുദ്ധിമുട്ടായത്.തന്നോട് നേരിട്ട് പറയാമായിരുന്നു.താന്‍ വിമതനായ ആളല്ല.പാര്‍ടി എന്തു പറഞ്ഞാലും നൂറു ശതമാനം കേള്‍ക്കുന്ന വ്യക്തിയാണ് താനെന്നും പ്രഫ കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നതിനോടാണ് തനിക്ക് യോജിപ്പെന്നും പ്രഫ കെ വി തോമസ് പറഞ്ഞു.ഇത്രയധികം നേതാക്കള്‍ ഉള്ള പാര്‍ടിയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കണമെങ്കില്‍ ഒരാള്‍ക്ക് ഒരു പദവി എന്നത് പ്രായോഗികമായ നിര്‍ദേശമാണ്. പക്ഷേ അത് എപ്പോഴും നടപ്പിലാക്കണമെന്നില്ലെന്നും പ്രഫ കെ വി തോമസ് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ മോഷണം; ബിജെപി എംപിയടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു