കൊച്ചി: സമുദ്രത്തിലെ സംരക്ഷിത വിഭാഗം ജീവിയായ കടൽ വെള്ളരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ലക്ഷദ്വീപ് സ്വദേശികളായ രണ്ട് പേർ പിടിയിലായി. വനംവകുപ്പ് ഫ്ളയിങ് സ്‌ക്വാഡ് പതിനാലു കിലോ കടൽ വെള്ളരിയുമായാണ് ഇവരെ മറൈൻ ഡ്രൈവിൽ നിന്ന് പിടികൂടിയത്.
വിദ്യാർത്ഥികളും ലക്ഷദ്വീപ് സുഹേലി ദീപു നിവാസികളുമായ അബ്ദുൽ റഹ്‌മാൻ, നബീൽ എന്നിവരാണ് പിടിയിലായത്. കിലോയ്ക്ക് 25000 രൂപാ വില വച്ച് വിൽക്കാനാണ് ഇവർ കൊച്ചിയിലെത്തിയത്. ആവശ്യക്കാർ എന്ന നിലയിലാണ് പെരുമ്പാവൂർ ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടാനെത്തിയത്.