‘ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല, പരസ്യമായി പറഞ്ഞ കാര്യത്തിന്റെ യാഥാർത്ഥ്യം എന്താണന്ന് പറയുക മാത്രമാണ് ചെയ്തത്’: ലക്ഷ്മി
‘പരസ്യമായി പറഞ്ഞ കാര്യത്തിന്റെ യാഥാർത്ഥ്യം എന്താണന്ന് പറയുക മാത്രമാണ് ഞാന്‍ ചെയ്തത് ’: ലക്ഷ്മി
Publish Date: Mon, 11 Dec 2017 (16:32 IST)
Updated Date: Mon, 11 Dec 2017 (16:44 IST)
മലയാളികളുടെ അഭിമാനതാരമായ അന്തരിച്ച അതുല്യ നടൻ ജയന്റെ സഹോദരന്റെ മകളുടെ പേരിൽ സോഷ്യൽ മീഡിയകളിൽ തർക്കം മുറുകുകയാണ്. താൻ ജയന്റെ സഹോദരന്റെ മകളാണെന്നു പറഞ്ഞ ഉമാ നായർ എന്ന സീരിയൽ നടിക്ക് പ്രതികരണവുമായി ജയന്റെ അനുജന്റെ മകൾ ലക്ഷ്മി രംഗത്തെത്തിയതോടെയാണ് സംഭവം വൈറലായത്. ഇപ്പോഴിതാ, ലക്ഷ്മിക്ക് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
എനിക്ക് പറയാനുള്ളത് ഞാൻ ആരേയും വേദനിപ്പിക്കാൻ വേണ്ടിയല്ലാ ആ പോസ്റ്റ് ഇട്ടത്. നിങ്ങൾ പരസ്യമായി പറഞ്ഞ കാര്യത്തിന്റെ യാഥാർത്ഥ്യം എന്താണന്ന് പറയുക മാത്രമാണ് ഞാൻ ചെയ്തത്. അതിനെ ആ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക എന്ന് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മിയുടെ പോസ്റ്റ്.