Webdunia - Bharat's app for daily news and videos

Install App

ദിലീപ് സംശയരോഗി, എന്നിട്ടും ഒരുപാട് സഹിച്ചു, സഹികെട്ടപ്പോഴാണ് പിരിഞ്ഞത്: മഞ്ജു വാര്യർ

അവളല്ല ആ ബന്ധത്തെ കുറിച്ച് പറഞ്ഞത്: മഞ്ജു വാര്യർ

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (08:06 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനസാക്ഷി ദിലീപിന്റെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യർ ആണ്. കാവ്യ - ദിലീപ് ബന്ധം മഞ്ജുവിനെ അറിയിച്ചതാണ് നടിയോട് ദിലീപിനു വൈരാഗ്യം ഉണ്ടാകാൻ കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. എന്നാൽ, ആക്രമിക്കപ്പെട്ട നടിയല്ല കാവ്യ - ദിലീപ് ബന്ധം തന്നെ അറിയിച്ചതെന്ന് മഞ്ജു വാര്യരുടെ മൊഴി. 
 
ദിലീപ് സംശയരോഗിയാണെന്നും മഞ്ജുവിന്റെ മൊഴിയിൽ പറയുന്നു. നിരവധി തവണ കാവ്യയേയും ദിലീപിനേയും പലരും പല സ്ഥലത്തും ഒന്നിച്ച് കണ്ടിട്ടുണ്ട്. മിക്കപ്പോഴും ആക്രമിക്കപ്പെട്ട നടിയും ഇവർക്കൊപ്പം ഉണ്ടാകും. എന്തും വെട്ടിത്തുറന്ന് പറയുകയും ധാരാളം സംസാരിക്കുകയും ചെയ്യുന്ന സ്വഭാവക്കാരിയാണ് നടി. 
 
ദിലീപിനേയും കാവ്യയേയും ചേർത്ത് പ്രചരി‌ക്കപ്പെട്ട കഥകൾക്ക് പിന്നിൽ ഈ നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. തെറ്റിദ്ധാരണ മൂലം ഈ നടിയോട് ദിലീപിനു നീരസം ഉണ്ടായിരുന്നുവെന്ന് മഞ്ജുവിന്റെ മൊഴിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, കുറ്റകൃത്ത്യത്തിൽ ദിലീപിനു പങ്കുണ്ടോയെന്ന് അറിയില്ലെന്നും മഞ്ജു പറയുന്നു.
 
എന്തിനേയും സംശയത്തോടെ മാത്രമായിരുന്നു ദിലീപ് നോക്കിയിരുന്നത്. തെറ്റിദ്ധാരണമാറ്റാൻ പലപ്പോഴും ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അങ്ങേയറ്റം ക്ഷമിച്ച് നോക്കി. ഒന്നിച്ച് പോകാൻ ബുദ്ധിമു‌ട്ടാണെന്ന് തോന്നിയത് കൊണ്ടാണ് പിരിഞ്ഞതെന്ന് മഞ്ജു പറയുന്നു. കേസിൽ മഞ്ജുവിന്റെ ഈ മൊഴികൾ നിർണായകമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്യപുരുഷന്മാർ തൊടരുത്, അഫ്ഗാനിൽ ഭൂകമ്പത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ലെന്ന് റിപ്പോർട്ട്

നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി

ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കും: അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്

വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍

Donald Trump and Narendra Modi: 'സൗഹൃദമുണ്ട്, പക്ഷേ മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല'; ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments