എല്ലാം മഞ്ജുവും സന്ധ്യയും നടത്തുന്ന ഒത്തുകളി?, ദിലീപിനെതിരെ മഞ്ജു സാക്ഷിയാകാൻ കാരണം ആ കൂടിക്കാഴ്ച?
മഞ്ജു നേരിട്ടെത്തി, സന്ധ്യയുമായി കൂടിക്കാഴ്ച നടന്നു; ഒടുവിൽ ദിലീപിനെതിരെ സാക്ഷിയുമായി
കേരളക്കര ഏറെ ആകാംഷയോടെ കാത്തിരുന്ന നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ഇന്നലെ സമർപ്പിച്ചു. നടൻ ദിലീപിനെതിരെ ശക്തമായ സാക്ഷിമൊഴികൾ കുറ്റപത്രത്തിലുണ്ട്. കേസിൽ പ്രധാനസാക്ഷിയാകുന്നത് നടി മഞ്ജു വാര്യർ ആണ്. എന്നാൽ, മഞ്ജു ദിലിപിനെതിരെ സാക്ഷിയായതിൽ ചില കളികൾ നടന്നതായി റിപ്പോർട്ടുകൾ.
കേസിൽ മഞ്ജു ദിലീപിനെതിരെ സാക്ഷിയായത് എഡിജിപി ബി സന്ധ്യയുമായി നടത്തിയ രഹസ്യക്കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പായി മഞ്ജു സന്ധ്യയുടെ പേട്ടയിലെ വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നാടകീയമായാണ് കേസിൽ ഇപ്പോൾ മഞ്ജു സാക്ഷിയായിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് മഞ്ജു ആയിരുന്നു. ഇതോടെയാണ് അന്വേഷണം മറ്റൊരു വഴിയിലേക്ക് തിരിഞ്ഞതും ദിലീപിനെ അറസ്റ്റ് ചെയ്യുന്നതുമെല്ലാം.