Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി രക്ഷയില്ല, കേസ് ഒരിക്കലും തെളിയില്ല? ദിലീപിന്റെ നീക്കത്തിൽ ഞെട്ടി മലയാള സിനിമ

'ദിലീപ് വിദേശത്ത് പോയത് നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിക്കാന്‍'? - ആരോപണവുമായി സംവിധായകൻ

ഇനി രക്ഷയില്ല, കേസ് ഒരിക്കലും തെളിയില്ല? ദിലീപിന്റെ നീക്കത്തിൽ ഞെട്ടി മലയാള സിനിമ
, ബുധന്‍, 22 നവം‌ബര്‍ 2017 (15:37 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത്. ദേ പുട്ടിന്റെ ഉദ്ഘാടത്തിന്റെ പേരും പറഞ്ഞ് ദിലീപ് വിദേശത്തേയ്ക്ക് പോവുന്നത് നടിയെ അക്രമിച്ച കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാനാണെന്ന് ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. 
 
കേസിലെ സുപ്രധാന തെളിവും പൊലീസ് ഇത് വരെ കണ്ടെത്തിയിട്ടില്ലാത്തതുമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതിനോടകം കടല്‍ കടന്നെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സുപ്രധാന തെളിവ് കേരള പൊലീസ് മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഓരോ ദിവസം കൂടുമ്പോഴും ദിലീപിന്റെ ചീട്ടുകീറുകയാണെന്ന് ബൈജു പറയുന്നു. കേസിൽ മഞ്ജു വാര്യർ സാക്ഷിയായേക്കില്ല. ദിലീപിനെതിരായ സാക്ഷികളിൽ സിനിമാമേഖലയിൽ നിന്നുമുള്ള എല്ലാവരേയും വിശ്വസിക്കാൻ കഴിയില്ലെന്നും അവരെയെല്ലാം ദിലീപ് വിലയ്ക്കെടുക്കുമെന്നും ബൈജു പറയുന്നു. കേസിൽ 50 പേരാണ് സിനിമാമേഖലയിൽ നിന്നും സാക്ഷികളായി ഉള്ളത്. മഞ്ജു സാക്ഷിയായേക്കില്ലെന്നും അദ്ദേഹം പറയുന്നു. 
 
മഞ്ജു ദിലീപിന്റെ ഭാര്യയായിരുന്നു. ആ ബന്ധത്തിൽ മഞ്ജുവിന് ഒരു മകളുമുണ്ട്. മഞ്ജു ഒരു അമ്മയാണ്. ദിലീപ് പ്രതിയായ കേസുമായി ബന്ധപ്പെട്ട് ആ കുട്ടിയൊന്ന് കരഞ്ഞ് പറഞ്ഞാൽ ഒരു ശക്തമായ നിലപാടെടുക്കാൻ മഞ്ജുവിന് കഴിയില്ലെന്ന് ബൈജു പറയുന്നു. മഞ്ജുവിന്റെ മൊഴിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഗ്നല്‍ ചതിച്ചു; ട്രെയിന്‍ വഴി തെറ്റി ഓടിയത് 160 കിലോമീറ്റര്‍ !