കൊച്ചി: ന്യൂ ഇയർ പാർട്ടിക്കായി വിശാഖപട്ടണത്ത് നിന്നും കൊണ്ടുവന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ്(23) ആണ് പിടിയിലായത്.ബംഗളൂരിൽ എൽഎൽബി വിദ്യാർഥിയാണ് ഇയാൾ.
ഹാഷിഷ് ഓയിൽ ബംഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്നു. ഇയാൾ കടത്തു സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇയാളെന്നും കൂടുത പേർ പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മുഹമ്മദിനെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.