Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനമന്ത്രി ഇഡി അന്വേഷണത്തെ ഭയക്കുന്നു: മുല്ലപ്പള്ളി

ധനമന്ത്രി ഇഡി അന്വേഷണത്തെ ഭയക്കുന്നു: മുല്ലപ്പള്ളി

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 17 നവം‌ബര്‍ 2020 (18:44 IST)
സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കിഫ്ബി അക്കൗണ്ട് ഓഡിറ്റ് ചെയ്യാന്‍ നിയമിച്ചതിനെ തുടര്‍ന്ന് വരാന്‍ പോകുന്ന ഇഡി അന്വേഷണം ഭയന്നാണ് ധനമന്ത്രി തോമസ് ഐസക് നട്ടാല്‍കുരുക്കാത്ത നുണകളുമായി രംഗത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന് കേട്ടുകേള്‍വിയില്ലാത്തതും കൊടുത്തു തീര്‍ക്കാന്‍ കഴിയാത്തതുമായ സാമ്പത്തിക ബാധ്യത വരുത്തിയ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നതാണ് കണ്ടത്. അവിശ്വസനീയമായ നുണകളുടെ ഒരു ഘോഷയാത്ര ആയിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
 
രാജ്യദ്രോഹ കേസിലെ പ്രതികളുമായി ബന്ധമുള്ള വ്യക്തിയെ കിഫ്ബി ഓഡിറ്റിംഗില്‍ കൊണ്ടുവന്നത് ക്രമവിരുദ്ധമായ നടപടിയാണ്. ഇഡി കണ്ടെത്തിയ ശിവശങ്കര്‍ ടീംമിലെ പങ്കാളിയാണോ തോമസ് ഐസക്കെന്നും സംശയിക്കേണ്ടിരിക്കുന്നു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് കൂടി അന്വേഷിച്ചാലെ കിഫ്ബിയിലെ ദുരൂഹ ഇടപാടുകളുടെ ചുരുളുകള്‍ അഴിക്കാന്‍ കഴിയൂ. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആരോപണവുമായി ധനമന്ത്രിയും മുഖ്യമന്ത്രിയും രംഗത്ത് വന്നത് വരാന്‍ പോകുന്ന അന്വേഷണത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോണ്‍ ബ്യൂറോ അറസ്റ്റ് ചെയ്തു