Publish Date: Thu, 22 Oct 2020 (17:33 IST)
Updated Date: Thu, 22 Oct 2020 (17:38 IST)
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് പാർട്ടിയെ എൽഡിഎഫിൽ ഘടകകക്ഷിയായി ഉൾപ്പെടുത്തി. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ എൽഡിഎഫിലെ ഘടകക്ഷികളുടെ എണ്ണം പതിനൊന്നായി. സിപിഐ കൂടി അനുകൂലിച്ചതോടെയാണ് മുന്നണിപ്രവേശനം എളുപ്പമായത്.
അതേസമയം പാലാ സീറ്റിൽ വ്യക്തത വരുത്തണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ഡിസംബർ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാലാണ് ജോസ് കെ മാണീയെ ഇടതുമുന്നണിയിലേക്കെടുത്തത്. നിയമസഭ സീറ്റുകളുടെ കാര്യത്തിൽ ധാരണയായില്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരുന്നതെന്നുമാണ് ഘടകകക്ഷികളെ സിപിഎം അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ നിയമസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങൾ ഇടതുമുന്നണി ചർച്ച ചെയ്‌തില്ല.