Webdunia - Bharat's app for daily news and videos

Install App

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി

ആര്‍എസ്എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചു എന്ന പ്രസ്താവന ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ജൂണ്‍ 2025 (10:53 IST)
തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടന്ന യോഗത്തിലാണ് സംഭവം. ആര്‍എസ്എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചു എന്ന പ്രസ്താവന ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നേതാക്കളുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്.
 
ഇത്തരം പരാമര്‍ശമാണ് നിലമ്പൂരിലെ തോല്‍വിയുടെ ആക്കം കൂട്ടിയതെന്നും നേതാക്കള്‍ പറഞ്ഞു. എംവി ഗോവിന്ദന്റെ പ്രസ്താവന നിലമ്പൂരില്‍ വര്‍ഗീയ ചേരിത്തിരിവുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നു. അതേസമയം നിലമ്പൂര്‍ തോല്‍വി പാര്‍ട്ടിയും ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. 
 
തീവ്രവര്‍ഗീയ ശക്തികളുടെ കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതല്‍ ജമാഅത്ത് ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ടെന്ന് ദേശാഭിമാനി ലേഖനത്തില്‍ എംവി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Chingam 1: നാളെ ചിങ്ങം ഒന്ന്

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നു; ആര്‍എസ്എസിനെയും മോദിയെയും കടന്നാക്രമിച്ച് പിണറായി

പുതുക്കിയ മഴ മുന്നറിയിപ്പ്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments