Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala News Live Updates June 27: കാലാഹരണപ്പെട്ട കാഴ്ചപ്പാടുകൾ അവഗണിക്കും, സുംബയിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രി ബിന്ദു

R Bindu

അഭിറാം മനോഹർ

, വെള്ളി, 27 ജൂണ്‍ 2025 (10:52 IST)
Malayalam News Today Live Updates: ഇന്ന് ജൂണ്‍ 27 ശനി. കേരളത്തിലെ ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
 
Kerala News in Malayalam

 
സ്‌കൂളുകളിലെ സുംബ ഡാന്‍സിന് എതിരായുള്ള എതിര്‍പ്പില്‍ എസ്വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ആര്‍ ബിന്ദു.നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാലാഹരണപ്പെട്ട കാഴ്ചപ്പാടുകള്‍ ഇപ്പോഴും ഉന്നയിക്കുക എന്നത് കഷ്ടമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.
 
 മതസംഘടനകളുടെ എതിര്‍പ്പ് ഈ വിഷയത്തില്‍ സര്‍ക്കാരിനെ സ്വാധീനിക്കില്ലെന്നും എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ എന്ന് പറഞ്ഞാല്‍ പുരുഷന്‍ മാത്രമല്ല. സ്ത്രീയും അതില്‍ ഉള്‍പ്പെടുന്നു. അവരും ഈ ലോകത്തിന്റെ അവകാശികളാണെന്നും മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സുംബ ഡാന്‍സില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
 
 

 
അന്‍വറിന്റെ പേരിലുള്ള തമ്മിലടി തീരുന്നില്ല, യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, വേണ്ടെന്ന് രാഷ്ട്രീയകാര്യസമിതി
 
നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ ഭിന്നത. അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന നിലപാടാണ് കെപിസിസി മുന്‍ പ്രസിഡന്റും എം പിയുമായ കെ സുധാരന്‍ സ്വീകരിച്ചത്. എന്നാല്‍ അന്‍വറിനെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന നിലപാടാണ് യുവനേതാവായ റോജി എം ജോണ്‍ രാഷ്ട്രീയ കാര്യസമിതിയില്‍ ഉയര്‍ത്തിയത്. ഇതിനെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു. നിലമ്പൂരില്‍ അന്‍വറിന്റെ സഹായമില്ലാതെയാണ് വിജയിച്ചതെന്ന് റോജി എം ജോണിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കി. കൂടുതലറിയാൻ: സമയം കളയാനില്ലെന്ന് അൻവർ
 
 

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

തിരുവനന്തപുരം: ഐടി പാർക്കിലെ മദ്യശാലയ്ക്ക് അപേക്ഷകരില്ല. എക്സൈസ് ചട്ടം നിലവിൽ വന്നിട്ട് 3 മാസമായെങ്കിലും ഒരു അപേക്ഷ പോലും ഇതുവരെയും സർക്കാരിന് മുന്നിലെത്തിയിട്ടില്ല. ചട്ടത്തിലെ നിബന്ധനകൾ ഇളവ് ചെയ്യണമെന്നാണ് ഐടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റം വേണമെന്നാണ് ഐടി വകുപ്പ് ആവശ്യപ്പെടുന്നത്.
 
 


കോഴിക്കോട് വൻ ലഹരിവേട്ട

 
ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കല്ലായി സ്വദേശി എൻ പി ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരെയാണ് കോഴിക്കോട് മാവൂർ റോഡ് പരിസരത്ത് വെച്ച് നടക്കാവ് പോലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർ ആന്ധ്രപ്രദേശിൽ നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചത്.
 
V.S.Achuthanandan Health Condition: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പട്ടം എസ്.ടു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
 
ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാര്‍ പറഞ്ഞു. 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്.
 
നിലമ്പൂരിലെ തോല്‍വിക്ക് പിന്നില്‍ പി വി അന്‍വര്‍ ഫാക്ടറും
 
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പിലെ തോല്‍വിക്ക് പി വി അന്‍വര്‍ ഫാക്ടറും കാരണമായെന്ന് സിപിഎം വിലയിരുത്തല്‍. പി വി അന്‍വര്‍ ഇടത് വഞ്ചകനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ഇടത് വോട്ടില്‍ ഒരു വിഭാഗം അന്‍വര്‍ കൊണ്ടുപോയതായാണ് വിലയിരുത്തല്‍. വ്യക്തിപരമായി 10,000ത്തോളം വോട്ടുകള്‍ സ്വരാജ് പിടിച്ചിട്ടും പാര്‍ട്ടി തോറ്റത് പരിശോധിക്കണമെന്ന ആവശ്യവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു. തുടർന്ന് വായിക്കുക: ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ
 

 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് ട്രംപ്; ചൈനയുമായി കരാറിലേര്‍പ്പെട്ടു