Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലശ്ശേരി ലഹള നടക്കുമ്പോൾ സിഎച്ച് അടക്കം ആരും വന്നില്ല, മുസ്ലീങ്ങളെ സംരക്ഷിക്കാനിറങ്ങിയത് സിപിഎം

തലശ്ശേരി ലഹള നടക്കുമ്പോൾ സിഎച്ച് അടക്കം ആരും വന്നില്ല, മുസ്ലീങ്ങളെ സംരക്ഷിക്കാനിറങ്ങിയത് സിപിഎം
, ചൊവ്വ, 2 ഫെബ്രുവരി 2021 (15:57 IST)
മുസ്ലീങ്ങളുടെ മുഴുവൻ അവകാശം ലീഗിനില്ലെന്ന് മന്ത്രി എംഎം മണി. തലശ്ശേരി ലഹള നടക്കുന്ന സമയത്ത് ആണുങ്ങളെ പോലെ മുണ്ടും മടക്കികുത്തി മുസ്ലീങ്ങളുടെ സംരക്ഷണത്തിനിറങ്ങിയത് സിപിഎമ്മുകാരാണെന്നും മന്ത്രി എംഎം മണി പറഞ്ഞു.
 
ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു. അന്ന് സിഎച്ച് അടക്കം ഒരുത്തനും അങ്ങോട്ട് വന്നില്ല. ഇഎംഎസും,എംവി രാഘവനും,പിണറായി വിജയനുമൊക്കെയാണ് അന്ന് അതിനെ നേരിട്ടത്. അന്ന് ലീഗുകാരെവിടെ പോയി. മാറാട് കലാപം നടന്നപ്പോൾ സിപിഎം അല്ലെ അതിനെ ഫലപ്രദമായി നേരിട്ടത്.
 
1967ൽ ഇഎംഎസ് മലപ്പുറം ജില്ല രൂപികരിച്ചപ്പോൾ കെ കരുണാകരൻ പറഞ്ഞത് ഇഎംഎസ് കേരളത്തിൽ പാകിസ്ഥാൻ ഉണ്ടാക്കുന്നു എന്നാണ്. ഇവരാണ് ഇപ്പോൾ സിപിഎമ്മിനെ വിമർശിക്കുന്നത്. മുസ്ലീങ്ങളെ സംരക്ഷിക്കാൻ ഡൽഹി‌യ്‌ക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി എന്താണ് ചെയ്‌തതെന്നും മന്ത്രി മണി ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാഭത്തിലുള്ളപ്പോൾ വിറ്റാൽ വില കിട്ടും, നഷ്ടമുള്ളപ്പോളല്ല പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കേണ്ടത്: സന്ദീപ് വാര്യർ