പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കേണ്ടത് ലാഭത്തിലുള്ളപ്പോളാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. നഷ്ടത്തിലുള്ളപ്പോഴല്ല വില്‍ക്കേണ്ടതെന്നും, ലാഭത്തിലുള്ളപ്പോഴാണ് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നല്ല വില കിട്ടുക. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് മീഡിയാവണ്ണിൽ നടന്ന ചർച്ചയിലായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
കുറച്ച് നാളുകൾക്ക് മുൻപ് എയർ ഇന്ത്യ ലാഭത്തിലായിരുന്നു. അന്നത് വിറ്റഴിച്ചിരുന്നുവെങ്കിൽ രാജ്യത്തിന് ഇത്രയും കോടികളുടെ നഷ്ടം വന്നിരുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലുള്ളപ്പോഴല്ല വിറ്റഴിക്കേണ്ടത്. ലാഭത്തിലുള്ളപ്പോഴാണ് വിറ്റഴിക്കേണ്ടത്. അപ്പോഴാണ് നല്ല വില കിട്ടുക.അല്ലെങ്കിൽ എയർ ഇന്ത്യക്ക് സംഭവിച്ചത് പോലെ രാജ്യത്തിന് സംഭവിക്കും. നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ പണമാണ്. സന്ദീപ് വാര്യർ ചർച്ചക്കിടെ പറഞ്ഞു.