Webdunia - Bharat's app for daily news and videos

Install App

‘25 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി‘; ഫോൺ വിളിച്ചത് രവി പൂജാരയുടെ പേരിൽ എന്ന് വെളിപ്പെടുത്തി ലീന

Webdunia
ഞായര്‍, 16 ഡിസം‌ബര്‍ 2018 (16:24 IST)
കൊച്ചി: 25 കോടി രൂപ നൽകിയില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് ഫോണിലൂടെ ഭീഷനിപ്പെടുത്തി എന്ന് വെളിപ്പെടുത്തി നടി ലീന മരിയ പോൾ. മുംബൈ അധോലോക നേതാവ് രവി പൂജാരയുടെ പേരിലായിരുന്നു ഭീഷണി കോൾ എന്നും. ഇതിന്റെ പിന്തുടർച്ചയാവാം ബ്യൂട്ടി പാർലറിന് നേരെയുണ്ടായ വെടിവെപ്പ് എന്നും ലീന മരിയ പോൾ പറഞ്ഞു.  
 
ഭീഷണി ഫോൺ കോൾ വന്നതായി പൊലിസിനെ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പരാതി നൽകിയിട്ടില്ല. തിങ്കളാഴ്ച പരാതി നൽകുമെന്നും ലീന വ്യക്തമാക്കി. അതേസമയം ബ്യൂട്ടിപാർ‌ലറിന് നേരെയുണ്ടായ വെടിവെപ്പിൽ താരത്തെയും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് പൊലീസ് എന്നാണ് റിപ്പോർട്ടുകൾ.നടിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. 
 
സി സി ടി വി ദൃശ്യങ്ങളിൽനിന്നും പ്രതികളെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ അക്രമികളെ കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല. പ്രതികൾക്ക് താരവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കും. 
 
കൊച്ചിയിലെ കുറ്റവാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നടി ലീന മരിയ പോളുമായി അടുത്തകാലത്ത് ആർക്കെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുള്ളതിനാലാണ് നടിയെ വിശധമായി ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments