Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് കുട്ടികള്‍ അടക്കം 18 പേര്‍ക്ക് കുഷ്ഠരോഗം

കുഷ്ഠരോഗം ഇപ്പോഴും നാട്ടില്‍ കാണപ്പെടുന്ന ഒരു അസുഖമാണ്

Leprosy in Malappuram
, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (08:19 IST)
മലപ്പുറത്ത് 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. മൂന്ന് കുട്ടികള്‍ക്കും 15 മുതിര്‍ന്നവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബാലമിത്ര ക്യാംപയ്‌നിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. 2023 സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ ആണ് മലപ്പുറം ജില്ലയില്‍ ബാലമിത്ര 2.0 ക്യാംപയ്ന്‍ നടപ്പിലാക്കുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള പരിപാടിയാണ് ഇത്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം 2030 ഓടുകൂടി ലോകത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട രോഗങ്ങളില്‍ ഒന്നാണ് കുഷ്ഠരോഗം.
 
അതേസമയം, കുഷ്ഠരോഗം ഇപ്പോഴും നാട്ടില്‍ കാണപ്പെടുന്ന ഒരു അസുഖമാണ്. ഇപ്പോഴും പുതിയ രോഗികളെ കണ്ടെത്തുന്നുണ്ട്. കുഷ്ഠരോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെങ്കിലും നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒരു രോഗമാണ്. ഇതുവഴി അംഗവൈകല്യം സംഭവിക്കുന്നത് തടയാന്‍ കഴിയും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗ പരിശോധനയും ചികിത്സയും സൗജന്യമാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാളയാർ പീഡനക്കേസ് പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു