Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 ഡിസം‌ബര്‍ 2024 (10:25 IST)
ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് തടസ്സപ്പെടുമെന്നും ഹര്‍ജിയില്‍ ദേവസ്വങ്ങള്‍ പറയുന്നു. ഹൈക്കോടതി നിലപാടിനെതിരെ ആന ഉടമകളും രംഗത്ത് വന്നിരുന്നു.
 
ഇതിനെതിരെ ആന ഉടമസ്ഥസംഘം ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണെന്നും ആന ഉടമസ്ഥസംഘം വ്യക്തമാക്കി. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുതെന്നും ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ എങ്കിലും അകലം പാലിക്കണമെന്നും തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ടുവച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു