തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കപ്പല്‍ എന്നീ ചിഹ്നങ്ങള്‍ അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി (SNDP) ക്ക് കുട, കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) പാര്‍ട്ടിക്ക് ലാപ്ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കപ്പല്‍ എന്നീ ചിഹ്നങ്ങള്‍ അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ നിഷ്‌ക്രിയ രാഷ്ട്രീയ പാര്‍ട്ടികളുടെ (De-listed Political Parties) പട്ടികയില്‍ ഉള്‍പ്പെട്ട ഈ പാര്‍ട്ടികള്‍ ഹൈക്കോടതിയെ സമീപിക്കുകയും തല്‍ക്കാലികമായി നിഷ്‌ക്രിയ രാഷ്ട്രീയപാര്‍ട്ടികളുടെ പട്ടികയില്‍ നിന്നും മാറ്റി വിധി നേടുകയുമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്. ദേശീയ പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പുസ്തകം ചിഹ്നം അനുവദിച്ചിട്ടുണ്ട്.